കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ് ) തിരക്കിൽപ്പെട്ട് മരിച്ച സാറാ തോമസ് അതുൽ തമ്പി ആൻ റിഫ്ത്ത എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സഹപാഠികൾക്ക് അന്ത്യഞ്‌ജലി അർപ്പിക്കുന്നതിനായി ക്യാമ്പസിൽ എത്തിച്ചു. മരിച്ച നാല് പേരിൽ മൂന്നുപേരുടെ മൃതദേഹമാണ് ക്യാമ്പസിൽ എത്തിച്ചത്.