കേരളം ആസ്ഥാനമായ എല്ലാ പ്രമുഖ ബാങ്കുകളിലും നിക്ഷേപമുള്ള വ്യക്തിയാണ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ 1650 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ യൂസഫലിക്ക് ഫെഡറൽ ബാങ്ക് ഓഹരിയിലെ നിക്ഷേപത്തിലൂടെ മാത്രം 689 കോടി രൂപ ലാഭം കൊയ്യാൻ സാധിച്ചു. കേരളത്തിലെ അഞ്ച്  പ്രമുഖ ബാങ്കുകളിൽ നിക്ഷേപം നടത്തിയ തൃശ്ശൂരിലെ നാട്ടികയിൽ സാധാരണ കുടുംബത്തിൽ ജനിച്ച യൂസഫലി ഇന്ത്യയിൽ വിവിധ മേഖലകളിലായി  കൂടുതൽ നിക്ഷേപം നടത്തുവാൻ ആണ് പരിപാടി. യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ്  നടത്തുന്ന നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പത്ത് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയാണ്.