ഉത്തരകാശിയിലെ ഹിമാലയം മലനിരകളിലെ സിൽക്ക്യാര തുരങ്കത്തിൽ നിന്ന് അവസാനം 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇരുട്ടിൽ തപ്പി ഇഴഞ്ഞു നീങ്ങിയ രക്ഷാപ്രവർത്തനം അവസാനം ഫലം കണ്ടു. 60 മീറ്റർ അപ്പുറത്ത് കുടുങ്ങിക്കിടന്ന മനുഷ്യരെ പുറത്തേക്ക് എത്തിക്കാൻ പാടുപെട്ട രക്ഷാപ്രവർത്തനം ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് നേതൃത്വം നൽകിയവർ. ഇതേ തുരങ്കത്തിൽ പല സമയത്തായി അപകടം നടന്നെങ്കിലും തൊഴിലാളികളുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഖനനം തുടരുകയായിരുന്നു.