നാം പൊതുവേ പല ഭക്ഷണ വസ്തുക്കളും പാകം ചെയ്ത് ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാറുണ്ട്. ഇതില്‍ ഉരുളക്കിഴങ്ങളും പെടുന്നു. എന്നാല്‍ വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നത് ആരോഗ്യകരമല്ലെന്നതാണ് വാസ്തവം.

ഫ്രിഡ്ജ് എന്നത് ഇന്നത്തെ കാലത്ത് ഇല്ലാത്ത വീടുകള്‍ കുറയും. പല ആവശ്യങ്ങളും ഇതു കൊണ്ടുണ്ടെങ്കിലും ഭക്ഷണം കേടാകാതെ സൂക്ഷിയ്ക്കുകയെന്നതാണ് ഇതിന്റെ പ്രധാന ഗുണം. പല ഭക്ഷണങ്ങളും ബാക്കി വരുന്നത് നാം ഫ്രിഡ്ജിലാണ് സൂക്ഷിച്ച് വയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും ചിലതെങ്കിലും നാം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കരുതാത്ത പലതും ഫ്രിഡ്ജില്‍ വയ്ക്കുന്നുണ്ട്. ഇത് അവയുടെ ഗുണം നശിപ്പിയ്ക്കുന്നു. ഇത്തരത്ില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. പ്രത്യേകിച്ചും വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വയ്ക്കുന്നത്.