കോഴിക്കോട്: ഒയൂരിൽ ആറുവയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് കെ.മുരളീധരൻ. പോലീസ് അന്വേഷണത്തിന് സഹായകമായ രീതിയിലായിരുന്നു മാധ്യമങ്ങളുടെ ഇടപെടലെന്നും അഭിനന്ദിക്കുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു.
കുട്ടിയെ കാണാതായ വിഷയത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാൻ മാധ്യമങ്ങളുടെ ഇടപെടൽ കാരണമായിട്ടുണ്ട്. അത് പൊലീസ് അന്വേഷണത്തെയും കാര്യക്ഷമമാക്കി. അല്ലെങ്കിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമായി പോയേനെ. ആക്ഷേപങ്ങളുണ്ടായാലും ഞാൻ കണ്ടിടത്തോളം അന്വേഷണത്തിന് സഹായകമായ രീതിയിലാണ് മാധ്യമങ്ങൾ പെരുമാറിയത്. നാടുമുഴുവൻ ഏറ്റെടുക്കുന്ന രീതിയിൽ വിഷയത്തിന്റെ ഗൗരവം ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അത് സ്വാഗതം ചെയ്യേണ്ട വിഷയം തന്നെയാണ്". മുരളീധരൻ പറഞ്ഞു.
അതേസമയം ഒയ്യൂരിൽ ആറ് വയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയിട്ട് 20
മണിക്കൂർ പിന്നിട്ടു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ
കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നത്. ചിറക്കര ക്ഷേത്രത്തിന്
സമീപം കാറിന്റെ ദൃശ്യങ്ങളില്ല. അതുകൊണ്ടു തന്നെ ഇവിടെ നാട്ടുകാരുടെ
നേതൃത്വത്തിലും വ്യാപക പരിശോധനയുണ്ട്. ബാലരാമപുരത്തും ലോഡ്ജുകളിലടക്കം
വ്യാപക പരിശോധന നടക്കുകയാണ്.