വടകര:വടകരയില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ ലിഫ്റ്റില്‍ 12 വിദ്യാര്‍ഥികള്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം വെലോസിറ്റി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ ലിഫ്റ്റിലാണ് ഇത്രയും പേര്‍ അകപ്പെട്ടത്.
ഇന്ന് ഉച്ച ഭക്ഷണ സമയത്തായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ കുടുങ്ങിയതറിഞ്ഞ് ഫയര്‍ഫോഴ്‌സ് രംഗത്തെത്തുകയായിരുന്നു.വടകര പഴങ്കാവില്‍ നിന്ന് സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ വി.കെ.ബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ സേന ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോര്‍ തുറക്കുന്ന് 12 പേരെയും പുറത്തെടുത്തു. ഓവര്‍ ലോഡ് ആയിരിക്കാം ലിഫ്റ്റ് തകരാറിലാവാന്‍ കാരണമെന്ന് കരുതുന്നു. രക്ഷപ്രവര്‍ത്തനത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ എം.കെ.ഗംഗാധരന്‍, കെ.എം.ഷിജു,വി.കെ.ആദര്‍ശ്, കെ.അമല്‍, ഹോം ഗാര്‍ഡ് രാജേഷ് എന്നിവര്‍ പങ്കാളികളായി.