ദൈർഘ്യമുള്ള സിനിമകൾ കേവലം ഒന്നോ രണ്ടോ സെക്കൻഡിൽ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞാൽ ഇന്റർനെറ്റ് ഉപഭോക്താക്കൾ എപ്പോഴും ഹാപ്പി ആയിരിക്കും. നിലവിലെ പഠനം അനുസരിച്ച് സെക്കൻഡിൽ 1.2 ടെറാബിറ്റ് ഡാറ്റ കൈമാറാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിക്കുന്ന ചൈനയാണ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. യു എസ് എ  അടുത്തിടെ അവതരിപ്പിച്ച അഞ്ചാം തലമുറ ഇന്റർനെറ്റ് നെറ്റ്‌വർക്ക് സംവിധാനങ്ങൾ പോലും 400 ജിഗാ ബൈറ്റ്സ് വേഗതയിൽ മാത്രമാണ് ഇന്റർനെറ്റ് വിവരങ്ങൾ കൈമാറ്റം നടക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളെ അമ്പരപ്പിക്കുന്ന തരത്തിലാണ് ചൈനയുടെ ഈ വേഗത കൈവരിക്കൽ.