ഗസ്സ : വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വരുവാൻ  മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഗസ്സയിൽ 300 ഇടങ്ങളിൽ വ്യാഴാഴ്ച കടുത്ത ആക്രമണം നടത്തി ഇസ്രായേൽ സേന. അൽശിഫ ആശുപത്രിയിൽ ഭൂഗർഭ അറ കണ്ടെത്തി എന്ന് ആരോപിച്ച് ആശുപത്രി ഡയറക്ടർ ജനറൽ ഡോക്ടർ മുഹമ്മദ് അബു സാലിമിയെയും നിരവധി ജീവനക്കാരെയും ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. നാലുദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴിന് പ്രാബല്യത്തിന് വരുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അൻസാരി അറിയിച്ചു. ബൈത്ത് ഹാനൂൻ മുതൽ ജബരിയ കടുത്ത പോരാട്ടമാണ് നടക്കുന്നത് ഹമാസിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ  ദുരന്തം അനുഭവിക്കുന്ന ജനവിഭാഗത്തിന് വലിയ ആശ്വാസം ആകുന്നു എന്നാണ് പ്രതീക്ഷിക്കുന്നത്.