കൊച്ചി: കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 77കാരൻ അറസ്റ്റിൽ. കുറുപ്പംപടി വേങ്ങൂർ കനാൽ പാലം സ്വദേശി പൗലോസാണ് പൊലീസിന്റെ പിടിയിലായത്.
ഇയാൾ നടത്തിവരുന്ന പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെയാണ് ഉപദ്രവിച്ചത്. പെൺകുട്ടിയെ കടയുടെ ഉള്ളിലേക്ക് വലിച്ചു കയറ്റിയ പ്രതി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.