തിരുവനന്തപുരം:അടിയുടെ പൊടിപൂരവും റൺസ് ഒഴുക്കും നടത്തിയ ഇന്ത്യൻ യുവത്വം വീണ്ടും ഓസ്ട്രേലിയയുടെ മേൽ കാര്യവട്ടത്ത് മേൽക്കോയ്മ നേടി വിജയം കൊയ്തു. മുൻനിര ബാറ്റർമാർ കളം നിറഞ്ഞു കളിച്ച രണ്ടാം 20 മത്സരത്തിൽ ആസ്ട്രേലിയക്ക് മുന്നിൽ ഇന്ത്യൻ യുവത്വം പടുത്തുയർത്തിയത്  കൂറ്റൻ സ്കോർ ആയിരുന്നു.  20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് ആണ് ഇന്ത്യൻ മതിൽ പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് യുവത്വം 44 റൺസിന് തോൽവി ഏറ്റുവാങ്ങി. 35,000 സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് പതിനഞ്ചായിരത്തോളം കാണികൾ മാത്രം കളി കാണാൻ വന്നപ്പോൾ സ്റ്റേഡിയത്തിൽ മത്സരത്തിന്   ആവേശം കുറഞ്ഞു.