പേരാമ്പ്ര:കേരള സീനിയർ സിറ്റിസൺസ് ഫോറം പതിനേഴാമത് ജില്ലാ സമ്മേളനം നവംബർ 12ന് പേരാമ്പ്ര സുരഭി ഓഡിറ്റോറിയൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു .രാവിലെ 10 മണിക്ക് തുറമുഖ സംസ്കാരിക വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും. സ്ഥലം എം.എൽ.എ ,ടി .പി രാമകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ .പ്രമോദ് അധ്യക്ഷത വഹിക്കും.11. 30ന് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ. വി ബാലൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും.

 രാവിലെ നഗരത്തിൽ പ്രകടനവും ഉണ്ടാകും .500 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വയോജന പെൻഷൻ 5000 രൂപയാക്കുക, നിലവിലുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ചുള്ള പ്രമേയവും അവതരിപ്പിക്കും. നവംബർ 14ന് സെക്രട്ടറിയേറ്റിലും റെയിൽവേ ഡിവിഷൻ ഓഫീസിലും ധർണ്ണ സമരവും സംഘടിപ്പിക്കും.

പത്രസമ്മേളനത്തിൽ മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ജില്ലാ പ്രസിഡണ്ട് കെ .രാജീവൻ ,ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, മീഡിയ കമ്മിറ്റി ചെയർമാൻ ഇബ്രാഹിം തിക്കോടി എന്നിവർ പങ്കെടുത്തു